മങ്കട ഉപജില്ല കലാമേള - ഉർദു ഇനങ്ങളില്‍ മികവ് തെളിയിച്ച് ക‍ുട്ടികള്‍

മങ്കട ഉപജില്ല കലാമേളയില്‍ ഉർദു ഇനങ്ങളില്‍ മികവ് തെളിയിച്ച് കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂള്‍ വിദ്യാർത്ഥികള്‍. പങ്ഉകെടുത്ത ഉർദു കവിതാരചന, ഉർദു ക്വിസ്, ഉർദു സംഘഗാനം എന്നിവയിലെല്ലാം എ ഗ്രേഡ് കരസ്ഥമാക്കുകയും ഉർദു ക്വിസിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. 
ഉർദു ക്വിസിൽ ഗുല്‍സാർ ഉ‍ർദു ക്ലബ് സെക്രട്ടറി കൂടിയായ ഫിദ ഫാത്തിമ പി കെ യാണ് മൂന്നാം സ്ഥാനം നേടിയത്. ഉർദു കവിതാരചനയിൽ ഫാത്തിമ ഫിദ സിയും സംഘഗാനത്തില്‍ നജ്‍മ, ഫാത്തിമ ഫിദ സി, സന ഫാത്തിമ സി, സന ഫാത്തിമ ഇ, നിഹ മെഹറിൻ, ജൽവ ഫാത്തിമ, ഫാത്തിമ സൽവ എന്നിവരുമാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കുട്ടികള്‍ക്ക് ഉർദു ക്ലബ് മൊമന്റോ നല്‍കി.


ഉപജില്ല കായിക മേള, ശാസ്ത്രമേള, കലാ മേളകളില്‍ സ്‍കൂളിലെ താരങ്ങളായത് ഉർദു വിദ്യാർത്ഥികള്‍


ഈ വർഷത്തെ ഉപജില്ലാ കലാമേളയിലും കായിക മേളയിലും ശാസ്ത്ര മേളയിലും സ്കൂളിന്റെ അഭിമാന താരങ്ങളായത് ഉര്‍ദു കുട്ടികള്‍. 

ഉപജില്ലാ കായികമേളയില്‍ സബ് ജൂനിയർ വിഭാഗത്തില്‍ ലോംഗ്ജംപില്‍ ഒന്നാം സ്ഥനത്തേക്ക് കുതിച്ച് ചാടിയത് ഏഴ് എ ക്ലാസിലെ മുഹമ്മദ് ഹാഷില്‍ പി.കെ.
ഉപജില്ലാ ശാസ്‍ത്രമേളയില്‍ യ‍ു.പി ഗണിതം സ്‍റ്റില്‍ മോഡലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ
ഉപജില്ലാ കലാമേളയില്‍ ഉർദു ക്വിസിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഏഴ് എ ക്ലാസിലെ ഫാത്തിമ ഫിദ പി.കെ 
ഉപജില്ലാ ശാസ്‍ത്രമേളയില്‍ ഐ.ടി മലയാളം ടൈപ്പിംഗില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് ആറ് എ ക്ലാസിലെ ഫാത്തിമ സന പി. കെ
എല്ലാവരെയും ഗുല്‍സാർ ഉർദു ക്ലബ് അനുമോദിച്ച‍ു.

Muhammed Shifan

Muhammed Hashil PK   
              



ചമക് ഉർദു മാഗസിൻ പ്രകാശനം ചെയ്‍ത‍ു.

ലോക ഉർദു ദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ് അംഗങ്ങള്‍ പുറത്തിറക്കിയ 'ചമക് ' ഉർദു മാഗസിൻ  പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് പ്രകാശനം ചെയ്‍ത‍ു. ഉർദു ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, അംഗങ്ങളായ യ‍ു.ടി മിൻഷ, പി.കെ ജഫ്‍ന എന്നിവർ ചേ‍ർന്നാണ് സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളകളിലും മറ്റു ഒഴിവു സമയങ്ങളിലുമായി കുട്ടികളില്‍ നിന്ന് ശേഖരിച്ച സൃഷ്ടികള്‍ ഉർദുവില്‍ ടൈപ്പ് ചെയ്ത് ഫോട്ടോകള്‍ അടക്കം മാഗസിനായി തയ്യാറാക്കിയത്. ഉ‍ർദു അധ്യാപകൻ സൈനുല്‍ ആബിദ്, കെ. മുഹമ്മദ് ബഷീർ, ശുഹൈബ് എന്നിവർ പ്രസംഗിച്ചു.
  



അല്ലാമ ഇഖ്‍ബാൽ ഉർദു ടാലന്റ് ടെസ്റ്റ്

എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള അല്ലാമ ഇഖ്ബാല്‍ ഉർദു ടാലന്റ്  ടെസ്റ്റ് ഈ വർഷവും ഭംഗിയായി സംഘടിപ്പിച്ചു. നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു.


വിജയികള്‍
അഞ്ചാം തരം 1) അയിഷ ടി                     2) മൊനവർ ഹുസൈൻ   3) മുഹമ്മദ് അജ്സൽ
ആറാം തരം   1) ഫാത്തിമ സന പി.കെ    2) നാദിയ സി                  3) ഫാത്തിമ തൻവീറ & സൽവ
ഏഴാം തരം       1) ഫാത്തിമ ഫിദ സി          2) ഫിദ ഫാത്തിമ പി.കെ   3) മുഹമ്മദ് ഹാഷില്‍ പി. കെ


ഉർദു ദിനാചരണ പ്രവർത്തനങ്ങള്‍

നവംബർ 9 - ലോക ഉർദു ദിനം. ഉർദുവിലെ പ്രശസ്ത കവി ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മ ദിനം. 
ഉർദു ദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിലെ പ്രാർത്ഥന, പ്രതിജ്ഞ എന്നിവ ഉർദുവിലായിരുന്നു. ഉർദു ദിന സന്ദേശം കൈമാറി. 5,6,7 ക്ലാസിലെ കുട്ടികള്‍ക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിച്ച‍ു.

ഓർമ പരിശോധന

അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കായി ഓർമ പരിശോധന മത്സരമാണ് നടത്തിയത്. 24 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍

    

ഉർദു പദ നിർമ്മാണം

ആറാം ക്ലാസിലെ കുട്ടികള്‍ക്ക് ഉർദു പദ നിർമ്മാണ മത്സരമാണ് നടത്തിയത്. 28 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍
                                                                                                         

 
       

ഉർദു പദപ്പയറ്റ് മത്സരം

ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് ഉർദു പദപ്പയറ്റ് മത്സരമാണ് സംഘടിപ്പിച്ചത്.ഒരാള്‍ പറയുന്ന പദത്തിന്റെ അവസാന പദം കൊണ്ട് അടുത്തയാള്‍ പദം പറയുന്ന മത്സരം ആവേശം നിറഞ്ഞതായിരുന്നു. 12 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍

     












ഗുല്‍സാർ എഡ്യു സൊലൂഷൻ ഉർദു ക്വിസ് ഗ്രാന്റ് ഫിനാലെ

വിദ്യാലയങ്ങളിലെ  ഉർദു ക്ലബ് പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുല്‍സാർ എഡ്യു സൊലൂഷൻ അഴ്ചയിലൊരു ദിവസം 10 ചോദ്യങ്ങള്‍ പി.ഡി.എഫ് വഴിയും വീഡിയോ വഴിയും നല്‍കി. ഒന്നാം പാദ വാർഷിക പരീക്ഷയുടെ അവധി ദിവസങ്ങളില്‍ പഠിക്കാൻ അവസരം നല്‍കി. തുടർന്ന് സ്കൂളില്‍ വെച്ച് ഗ്രാന്റ് ഫിനാലെ ക്വിസ് മത്സരം നടത്തി. ഏഴ് എ ക്ലാസിലെ ഫാത്തിമ ഫിദ സി, ആറ് എ ക്ലാസിലെ നാദിയ സി, ഫാത്തിമ സന പി.കെ എന്നിവർ മുഴുവൻ മാർക്കും കരസ്ഥമാക്കി.


 

പെര‍‍ുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍






ശാന്ദാർ ഉർദു സ്റ്റുഡന്റിന് ത‍ുടക്കം.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ ശാന്ദാർ ഉർദു സ്റ്റുഡന്റ് പദ്ധതി തുടരാൻ തീരുമാനിച്ചു. ഒരു വർഷം നീണ്ടു നില്‍ക്കുന്ന കുട്ടിയുടെ വായന, എഴുത്ത്, ഗൃഹപാഠം, അച്ചടക്കം, പോർട്ടഫോളിയോ, അവതരണം എന്നിവ പരിഗണിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന കാർഡില്‍ മാർക്ക് അടയാളപ്പെടുത്തും. മാ‍ർക്ക് വേഗത്തിൽ അറിയാൻ നോട്ടബുക്കില്‍ പതിച്ചു നല്‍കിയിട്ടുള്ള QR കോഡ് സ്കാന്‍ ചെയ്താലും മതി. പാദ, അർധ, വാർഷിക പരീക്ഷകളും യൂണിറ്റ് ടെസ്റ്റുകളുടെയും മാർക്ക് കൂടി പരിഗണിച്ച് വർഷാവസാനം ഓരോ ക്ലാസില്‍ നിന്നും തെരെഞ്ഞെടുക്കുന്ന മികച്ച കുട്ടികള്‍ക്ക് വാർഷിക പരിപാടിയില്‍ വെച്ച് ക്യാഷ് അവാർഡ് നല്‍കുന്നതാണ് പദ്ധതി.

QR Code Model             


  








 ഉർദ‍ു ക്ലബ്

2023-2024 അധ്യയന വർഷത്തെ ഉര്‍ദു ക്ലബിന് പുതിയ ഭാരവാഹികളായി. ഗുല്‍സാർ ഉർദു ക്ലബിന്റെ പുതിയ സെക്രട്ടറി ഫാത്തിമ ഫിദയാണ്. കഴിഞ്ഞ വർഷം സ്ക‍ൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ല, ജില്ലാ അല്ലാമ ഇഖ്ബാല്‍ ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തിട്ടുണ്ട്. ആറ് എ ക്ലാസിലെ നാദിയ സിയാണ് അസിസ്റ്റന്റ്  സെക്രട്ടറി. 

ഫിദ ഫാത്തിമ